ലോകസഞ്ചാരസാഹിത്യകാരൻ എസ് .കെ പൊറ്റെക്കാടിന്റെ മകൾ സുമംഗലി പൊറ്റെക്കാട് അച്ഛന്റെ ഛായാചിത്രം അനാഛാദനം ചെയ്യാൻ മുക്കത്തെത്തി.
" അച്ഛന് ഇങ്ങനെ ഒരു സ്മാരകമുണ്ടെന്ന് അറിഞ്ഞത് ഇവിടെ വന്നപ്പോഴാണ് മുക്കത്തുകാരുടെ സ്നേഹവും നിഷ്കളങ്കതയും മതേതരത്വവും അച്ഛൻ പറഞ്ഞു നന്നായിട്ട് അറിയാം അച്ഛൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. " സുമംഗലീ പൊറ്റെക്കാട് എസ്.കെ പൊറ്റക്കാടിന്റെ ഛായാചിത്രം അനാഛാദനം ചെയ്തു കൊണ്ട് പറഞ്ഞു. ബഹുസ്വരം ചെയർമാൻ സലാം കാരംമൂല അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ ഒളകര മുഖ്യാതിഥിയായി.
ഡോ. ജിസ ജോസിന്റെ പുസ്തകമായ മുക്തിബാഹിനിയെ കുറിച്ചുള്ള ചർച്ച അഡ്വ.ആനന്ദകനകം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ഉമശ്രീ പുസ്തകം അവതരിപ്പിച്ചു. എൻ.അഹമ്മദ് കുട്ടി, ഷീജ എം.എൽ, നെജ്മ,ജംഷീറ കൂടരഞ്ഞി, എ.വി.സുധാകരൻ, എ. എം ജമീല, ബൈജു മുക്കം, ബച്ചു ചെറുവാടി, എം.ടി അഷ്റഫ്, ബാബു കൊറ്റങ്ങൽ, ജി. അബ്ദുൾ അക്ബർ, സലാം തേക്കുംകുറ്റി കൃഷ്ണൻകുട്ടി കാരാട്ട്, കെ.പി രാഘവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment