Jan 28, 2025

ഗ്രാമ പഞ്ചായത്തോഫീസിലെത്തുന്ന മുഴുവനാളുകൾക്കും ഇനി ചായയും കടിയും സ്നേഹപൂർവം കാരശ്ശേരി പദ്ധതിക്ക് തുടക്കം


മുക്കം: കഴിഞ്ഞ 4 വർഷത്തിനിടെ വ്യത്യസ്തവും ജനോപകാര പ്രദവുമായ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായ മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമായി. ഗ്രാമ പഞ്ചായത്തോഫീസിലെത്തുന്ന മുഴുവനാളുകൾക്കും ചായയും ലഘു കടിയും നൽകുന്ന പദ്ധതിയാണ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്നവർ ചായയും മറ്റും കിട്ടാതെ വിഷമിക്കുന്നത് കണ്ട ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഇതിനൊരു പരിഹാരമെന്ന നിലക്കാണ് പദ്ധതിയാരംഭിച്ചതെന്ന് പ്രസിഡൻറ് സുനിത രാജൻ, വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ചെയർപേഴ്സണും പഞ്ചായത്ത് ഹെഡ് ക്ലർക്ക് ജോസ് തോമസ് കൺവീനറും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ കോ-ഓർഡിനേറ്ററുമായ കമ്മറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 
പഞ്ചായത്തോഫീസിൽ എത്തുന്നവർക്ക് ചായയും കടിയും എടുത്ത് നൽകുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ 
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ ശാന്താദേവി മൂത്തേടത്ത്, കോഡിനേറ്റർ സത്യൻ മുണ്ടയിൽ, കൺവീനർ ജോസ് തോമസ് , 
ആസൂത്രണ സമിതി ഉപാധ്യക്ഷൻ എംടി സൈദ് ഫസൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ സൗദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, റുക്കിയ റഹീം, കെ കൃഷ്ണദാസ്, സെക്രട്ടറി ഇൻചാർജ് സുരേഷ് കുമാർ പി .വിവിധ കക്ഷി നേതാക്കളായ സമാൻ ചാലൂളി, കെ കോയ, ഗസീബ് ചാലൂളി,നടുക്കണ്ടി അബൂബക്കർ, റഷീഫ് കണിയാത്ത് .പി പി ശിഹാബ്, എന്നിവർ സംസാരിച്ചു

ചിത്രം: സ്നേഹപൂർവം കാരശേരി പദ്ധതി സുനിത രാജൻ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only