മുക്കം: മുക്കം ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കുമുള്ള യാത്രയയപ്പ് ചടങ്ങ് നാളെ (29-1- 25 ബുധൻ) നടക്കും.
വൈകീട്ട് 4 മണിക്ക് മുക്കം സ്റ്റാർ ഹോട്ടലിൽ നടക്കുന്ന സമ്മേളനം അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് (അസെറ്റ്) മുൻ ചെയർമാൻ കെ ബിലാൽ ബാബു ഉദ്ഘാടനം ചെയ്യും.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രിൻസിപ്പൽ ഫോറം കൺവീനർ ഷക്കീബ് കീലത്ത് ,
പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സിബി കുര്യാക്കോസ് , അസെറ്റ് ജില്ല ചെയർമാൻ കെ ജി മുജീബ് , കെ എസ് ടി എം ജില്ല പ്രസിഡന്റ് എൻ പി ഫാസിൽ, മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാഹിന ടീച്ചർ, ടി കെ അബൂബക്കർ എന്നിവർ പങ്കെടുക്കും.
Post a Comment