മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജംഷീദ് ഒളകരയെ സ്നേഹോപഹാരം നൽകി ആദരിച്ചു വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറ് തൊഴിൽ ദിനം നൽകുന്നതിലും അവർക്കുവേണ്ട എല്ലാ സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിലും അവർക്ക് വേണ്ട പ്രത്യേക പരിഗണന നൽകിയത് കൊണ്ടും രണ്ടാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകരയെ മുതിർന്ന തൊഴിലാളിയായ വേലായുധൻ അക്കര പറമ്പിൽ സ്നേഹ സമ്മാനം നൽകി ആദരിച്ചു ,എൻ ആർ ഇ ജി എഇ കെ പി ഷാഫി തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ പദ്ധതികളെ പറ്റി വിശദീകരിച്ചു സംസാരിച്ചു ഓവർസിയർ എം അംജദ്, തൊഴിലുറപ്പ് മേറ്റ്മാരായ എം പി സുജാത, പുഷ്പാവതി താളിപ്പറമ്പിൽ, ടിപി ബിന്ദു, ശാന്ത കോരല്ലൂർ,ഹലീമ പാതാരി, മോളി പുഴിയോറമ്മൽ,ടി പി ശോഭ എന്നിവർ നേതൃത്വം നൽകി പരിപാടിയിൽ പായസ വിതരണവും നടത്തി
Post a Comment