മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായി തടയണ നിർമ്മിച്ചു കഴിഞ്ഞ വർഷം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജംഷീദ് ഒളകരയുടെ ജനഹിതം ഗൃഹ സമ്പർക്ക പരിപാടിയിൽ നിന്നും വാർഡിന്റെ വികസനവും പൊതു താല്പര്യവുമായി ബന്ധപ്പെട്ടു ലഭിച്ച 15 നിർദ്ദേശങ്ങളിൽ 11 മത്തെ നിർദ്ദേശമായ തടയണ നിർമ്മാണവും പൂർത്തീകരിച്ചു കൊണ്ട് ടീം രണ്ടാം വാർഡ് മുന്നോട്ട്.

വേനൽ കനത്തു വരുന്നത് കണക്കിലെടുത്ത് രൂക്ഷമായ കുടിവെള്ള പ്രശ്നം മുന്നിൽ കണ്ടുകൊണ്ടും പുഴയിലെയും കിണറുകളിലെയും മറ്റു ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത് തടയുന്നതിന് വേണ്ടിയും പൊതു താല്പര്യം കണക്കിലെടുത്തും ആണ് ജനഹിതം പ്രകാരം ജനകീയ പങ്കാളിത്തത്തോടെ മണ്ടാം കടവിൽ തടയണ നിർമ്മാണം പൂർത്തിയാക്കിയത്. അതോടൊപ്പം പുഴയിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് പുഴയും പരിസരവും ശുചീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, മുജീബ് കെ. പി., ടി. കെ. സുധീരൻ, നിഷാദ് വീച്ചി, ശശി എം. കെ., അനിൽ കാരാട്ട്, അഭിനന്ദ് അക്കരപ്പറമ്പിൽ, കെ. പി. ശിവൻ, ബിച്ചുണ്ണി തുടങ്ങിയവർ തടയണ നിർമ്മാണത്തിന് നേതൃത്വം നൽകി.
Post a Comment