മുക്കം: വീടിന്റെ ഓട് പൊളിച്ച് 25 പവൻ സ്വർണം മോഷ്ടിച്ചു. മുക്കം കാരശ്ശേരിയ്ക്കടുത്ത് കുമാരനെല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി എട്ടിനും പത്തിനുമിടയിലായിരുന്നു സംഭവം.
സെറീനയും കുടുംബവും ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയിരിക്കുകയായിരുന്നു. ഓടു പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് റൂമിലെ അലമാരയുടെ ചുവട്ടിൽ പെട്ടികളിൽ സൂക്ഷിച്ച സ്വർണം കവരുകയായിരുന്നു. 16 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്.
മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment