Feb 23, 2025

ഹരിതകർമസേനയുടെ യൂസർ ഫീ ഇളവ് പരിമിതപ്പെടുത്തിയെന്ന് തിരുവമ്പാടി പഞ്ചായത്ത്. മനുഷ്യാവകാശ കമ്മിഷനിൽ വിശദീകരണം നൽകി.


തിരുവമ്പാടി; പാഴ്വ‌സ്തുക്കൾ ശേഖരിക്കുന്നതിനായി ഹരിതകർമസേന ഈടാക്കുന്ന യൂസർ ഫീ ഇളവ് അഗതി, ആശ്രയ, അതിദരിദ്ര കുടുംബങ്ങൾക്കുമാത്രമായി പരിമിത പ്പെടുത്തിയിട്ടുണ്ടെന്നും അർഹതയുള്ള കുടുംബങ്ങളെ ഫീസിൽനിന്നൊഴിവാക്കുമെന്നും തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

ബി.പി.എൽ. കുടുംബങ്ങളിൽനിന്ന് സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി തിരുവമ്പാടി പഞ്ചായത്ത് യൂസർ ഫീ പിരിക്കുകയാണെന്നാരോപിച്ച് ലഭിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് പഞ്ചായത്ത് വിശദീകരണം നൽകിയത്.

2020 ഓഗസ്റ്റ് 12-ലെ സർക്കാർ ഉത്തരവ് 2023 ഡിസംബർ 13-ന് തദ്ദേശസ്വയംഭരണ വകുപ്പ് ഭേദഗതി ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽപ്പറയുന്നു. അർഹരായ കുടുംബങ്ങൾക്ക് ഇളവുനൽകുമെന്നും പഞ്ചായത്ത് അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. പൊതുപ്രവർത്തകൻ എ.കെ. മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only