കൂടരഞ്ഞി : പൂവാറൻതോടിന് സമീപം ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. 4 പേർക്ക് പരിക്കേറ്റു.
ഇന്നലെ ബുധനാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം
പൂവാറൻതോട് ഭാഗത്ത് നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത് ഒറ്റപ്ലാവ് വളവിൽ എത്തിയപ്പോൾ ടിപ്പറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു തുടർന്ന് ടിപ്പർ റോഡിലേക്കും താഴ്ചയിലേക്കും മറിയുകയായിരുന്നു.
പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) വയസ്സ് ആണ് മരിച്ചത്. കൂടെ യുണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി ലീന (19), നും 3 യുവാക്കൾക്കും പരിക്കേറ്റു..
പരിക്കു പറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരാണ് വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്ത് എത്തിച്ചത്. തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജംഷീന മരിച്ച നിലയിലായിരുന്നു.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ട്രാക്ടർ മറിഞ്ഞ് അപകടം സംഭവിച്ചു.
Post a Comment