Feb 20, 2025

കണ്‍വീനിയന്‍സ് ഫീസ് എത്രയെന്ന് പേമെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിള്‍ പേ അറിയിച്ചു


ചെറിയ ഇടപാടുകള്‍ക്ക് വരെ യുപിഐ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. യുപിഐയില്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ പേ. ഇപ്പോള്‍ ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍ പേ. വൈദ്യുതി ബില്‍, ഇലക്ട്രിസിറ്റി ബില്‍, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ പേമെന്റുകള്‍ക്കും അധിക ചാര്‍ജ് ഈടാക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകം.

ഇടപാട് മൂല്യത്തിന്റെ 0.5% മുതല്‍ 1 % വരെ ഫീസും ജിഎസ്ടിയും ഈടാക്കും. 'ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതിനുള്ള ഒരു മാര്‍ഗ'മെന്ന് കണ്‍വീനിയന്‍ ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പേ നല്‍കിയ വിശദീകരണം.

കണ്‍വീനിയന്‍സ് ഫീസ് എത്രയെന്ന് പേമെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിള്‍ പേ അറിയിച്ചു. എന്നാല്‍ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള യുപിഐ പേയ്‌മെന്റുകള്‍ക്ക് ഈ ഫീസുണ്ടായിരിക്കില്ല. ഗൂഗിള്‍ പേ പ്രത്യേക ചാര്‍ജുകള്‍ ഈടാക്കുമെന്ന് അറിയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍ ചാര്‍ജ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only