മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024,-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി കുടുംബങ്ങൾക്ക് ആട് വിതരണം ചെയ്തു .ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 68 എസ്.സി കുടുംബങ്ങൾക്കാണ് ആട് വിതരണം ചെയ്തത് .കക്കാട് നടന്ന ചടങ്ങിൽ ഗീത വല്ലരിക്കോട്ടുമ്മലിന് കൈ മാറി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര അധ്യക്ഷനായി,വികസന സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്,ആമിന എടത്തിൽ,വെറ്റ്നെറി ഡോക്ടർ സുഭാഷ് രാജ്, യു പി സുലൈഖ, വി ഹരിദാസൻ, ഷുക്കൂർ മുട്ടാത്ത്, അബ്ദുറഹിമാൻ പാറമ്മൽ, നൗഷാദ് പാറക്കൽ എന്നിവർ സംബന്ധിച്ചു.
Post a Comment