Feb 21, 2025

അധ്യാപികയുടെ മരണം: സമഗ്രമായ അന്വേഷണം നടത്തണം - ഡിവൈഎഫ്ഐ


കോഴിക്കോട് കോടഞ്ചേരി സെൻ്റ്. ജോസഫ്‌സ് എൽ.പി സ്കൂ‌ളിലെ അധ്യാപികയായ കട്ടിപ്പാറ സ്വദേശിനി അലീന ബെന്നി മരണപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം.അഞ്ച് വർഷമായി അധ്യാപക ജോലി ചെയ്യുന്ന അലീന ബെന്നിയുടെ നിയമനം സംബന്ധിച്ച് മാനേജ്‌മെൻ്റ് നടത്തിയ കള്ളക്കളികളും നിയമനത്തിനായി പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുൾപ്പെടുത്തണം . താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കട്ടിപ്പാറ നസ്രത്ത് എൽ.പി സ്കൂ‌ളിൽ 2019-ൽ നിലവിലില്ലാത്ത തസ്‌തികയിൽ നിയമനം നടത്തി അധ്യാപികയെ കബളിപ്പിക്കുകയാണ് മാനേജ്‌മെൻ്റ് ചെയ്‌തത്.  2024 ജൂണിൽ കോടഞ്ചേരിയിൽ നിയമനം നൽകിയപ്പോൾ നിയമപ്രകാരം വിദ്യാഭ്യാസ വകുപ്പിന് നൽകേണ്ട  രേഖകൾ മാനേജ്മെന്റ് നൽകിയിരുന്നില്ല.   വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെട്ടിട്ടും ആവശ്യമായ രേഖകൾ നല്കാത്തതിനാൽ,ആവശ്യമായ രേഖകൾ സഹിതം അപേക്ഷ വീണ്ടും സമർപ്പിക്കാൻ 2025 ജനുവരി 3ന് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ തിരിച്ച് അയച്ചിരുന്നു.മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്നും ഇത്തരത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നിരിക്കെയാണ് ഇതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.ആയതിനാൽ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only