Feb 6, 2025

അടിക്കാടിന് തീയിട്ടത്തിന് പിന്നാലെ ആഞ്ഞടിച്ച് കാറ്റ്; കിട്ടിയത് എട്ടിന്റെ പണി, കശുമാവിന്‍ തോട്ടം കത്തിനശിച്ചു


കോടഞ്ചേരിയില്‍ കശുമാവിന്‍ തോട്ടം കത്തിനശിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ ചൂരമുണ്ടയില്‍ ഇന്ന് വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. കണ്ണപ്പന്‍കുണ്ട് സ്വദേശി പുളിക്കല്‍ ചന്ദ്രന്റെ കശുമാവിന്‍ തോട്ടമാണ് കത്തിനശിച്ചത്.


അടിക്കാടിന് തീയിട്ടപ്പോള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഒരേക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളും കശുമാവിന്റെ ശിഖരങ്ങളും കത്തി നശിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റ് ശക്തമായതോടെ ശ്രമം വിജയിച്ചില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ മുക്കം അഗ്നിരക്ഷാ സേനയാണ് തീ പൂര്‍ണമായും അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എം സുജിത്ത്, വൈപി ഷറഫുദ്ധീന്‍, കെഎം ജിഗേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തീയണച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only