Feb 13, 2025

പുലി ഭീതി; വല്ലത്തായ് പാറയിൽ നാട്ടുകാരുടെ ആശങ്കയകറ്റണമെന്ന് ഗ്രാമപഞ്ചായത്ത്


മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പുലി ഭീതി നിലനിൽക്കുന്ന വല്ലത്തായിപാറയിൽ ഗ്രാമ പഞ്ചായത്തധികൃതർ സന്ദർശിച്ചു.
 അടിയന്തരമായി  കൂടുതൽ ക്യാമറ സ്ഥാപിക്കുവാനും ജനങ്ങളുടെ ഭീതി അകറ്റുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സുനിത രാജൻ,വൈസ് പ്രസിഡന്റ്  ജംഷീദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, ഇ പി അജിത്ത്, ബാബു തോണ്ടയിൽ, ഇ പി ഉണ്ണികൃഷ്ണൻ,ഉസ്മാൻ പുളിക്കൽ, ഇ പി ഗോപാലൻ,ടോമി പുതുപ്പറമ്പിൽ, നജീബ് വളപ്പൻ എന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only