Feb 15, 2025

പ്ലാറ്റിനം ജൂബിലി സമാപനവും യാത്രയയപ്പ് സമ്മേളനവും ഇന്ന്


കണ്ണോത്ത്: കണ്ണോത്ത് സെൻ്റ് ആന്റണീസ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ജോസ് പി.എ. , സെലിൻ വി എ. എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും ഇന്ന് (15/02/25 ശനി 5.30 pm ) നടക്കും.
ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗം എം. കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. 

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണവും സ്കൂൾ മാനേജർ റവ. ഫാ. അഗസ്റ്റിൻ ആലുങ്കൽ ജൂബിലി സന്ദേശവും നൽകും. 
പ്രശസ്ത ചലച്ചിത്ര താരം ജോയ് മാത്യു സ്മരണിക പ്രകാശനം ചെയ്യും.
തുടർന്ന് ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടത്തപ്പെടും.

 തുടർന്ന് *7 മണിക്ക് ഐഡിയ സ്റ്റാർ സിംഗർ വിന്നർ അരവിന്ദും സ്റ്റാർ സിംഗർ ഫൈനലിറ്റ് അനുശ്രീയും ചേർന്ന് അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേളയും നടക്കും.*

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only