Feb 2, 2025

നിരന്തരം പുലിയുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടും നിസ്സംഗത പാലിക്കുന്ന വനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിപ്പൊയിൽ ടൗണിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി


കോടഞ്ചേരി: നെല്ലിപ്പോയിൽ അങ്ങാടിക്ക് സമീപം ഇന്ന് രാത്രിയിൽ പുലി റോഡ് കുറുകച്ചാടി വീട്ടുവളപ്പിൽ കയറി ജനങ്ങൾക്ക് പരിഭ്രാന്തി വരുത്തിയിട്ടും നടപടി സ്വീകരിക്കാത്ത വനവകുപ്പിന് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.

 അടിയന്തരമായി പ്രദേശത്ത് ഇരയോടുകൂടിയ കൂട് സ്ഥാപിച്ച് പുലിയെ  പിടികൂടിയില്ലെങ്കിൽ താമരശ്ശേരി ഫോറസ്റ്റ്റേഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ച് ധരണയും നടത്താൻ യോഗം തീരുമാനിച്ചു.


 സർക്കാരും വനം വകുപ്പും നിസ്സംഗത വെടിഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.

 ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൻസന്റ്  വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് മുഖ്യപ്രഭാഷണം നടത്തി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം  സമിതി അധ്യക്ഷ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ  കയത്തുങ്കൽ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വിൽസൺ തറപ്പേൽ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബിജു ഓത്തിക്കൽ, സന്തോഷ് കുന്നത്ത്, സേവിയർ കിഴക്കേ കുന്നേൽ, കെ എസ് തോമസ്,ജോസ് തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only