കുഞ്ഞു കരങ്ങൾ കൊണ്ട് കൗതുക മൂറും വർണ്ണങ്ങൾ വിതറി ' ലിറ്റിൽ ആർട്ടിസ്റ്റ്' പ്രീ പ്രൈമറി ഫെസ്റ്റ് സമാപിച്ചു.
കാരശ്ശേരി പഞ്ചായത്തിലെ വിവിധ അംഗനവാടികളിലെയും നഴ്സറികളിലെയും മുന്നൂറോളം കുരുന്നുകൾക്കായി നടത്തിയ രചനാ മത്സരങ്ങളിലാണ് വർണ്ണ വിസ്മയങ്ങൾ വിരിഞ്ഞത്.
കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ 96 ആം വാർഷികത്തോടനുബന്ധിച്ചാണ് രചനാ മത്സരങ്ങൾ നടത്തിയത്. പി ടി എ പ്രസിഡണ്ട് വി പി ഷിഹാബ് രചനാ മത്സരങ്ങളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ചീപ്പാംകുഴി, നാഗേരിക്കുന്ന്, ചോണാട്, കറുത്ത പറമ്പ്, നെല്ലിക്കാപറമ്പ്, കൊത്തനാപറമ്പ്, കക്കാട് എന്നീ അംഗനവാടി കളിലെയും അൽഹിദായ ഇംഗ്ലീഷ് സ്കൂൾ , അലിഫ് പ്രീ സ്ക്കൂൾ, എച്ച് എൻ സി കെ പ്രീ പ്രൈമറി സ്കൂൾ എന്നീ നഴ്സ്റികളിലെയും വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്. സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾ കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. മത്സര വിജയികളെയും മുഴുവൻ പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു.
Post a Comment