മുക്കം: ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) മരണപ്പെട്ടു. മുക്കം സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ പെട്ടത്.
വിദ്യാർഥിനി മാതാവിനും പരിക്കുണ്ട്. മുക്കം ഹൈസ്കൂൾ റോഡിൽ ഇറക്കം ഇറങ്ങി വരവെ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം സംഭവിച്ചത്.
റോഡിലേക്ക് തെറിച്ചുവീണ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ഇവരെ ഉടൻ മുക്കത്തെ ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Post a Comment