രുദ്രാക്ഷ മാല വില്‍ക്കാനെത്തിയ സുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയായിരുന്നു. നിമിഷങ്ങള്‍ക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കി.
കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകർത്താനും ഓടിയെത്തി. ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം അക്ഷരാർത്ഥത്തില്‍ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു, മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ അങ്ങനെ കുംഭമേളയിലെ സുന്ദരി കോഴിക്കേടേക്കും എത്തുകയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് മൊണാലിസ കേരളത്തിലേക്ക് എത്തുന്നത്.
കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14 ന് കോഴിക്കോട് ചെമ്മണ്ണൂരില്‍ എത്തുമെന്നാണ് ബോബി ചെമ്മണ്ണൂർ അറിയിച്ചിരിക്കുന്നത്. രാവിലെ 10.30ക്കാണ് പരിപാടി. താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോയും ബോബി ചെമ്മണ്ണൂർ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ പൊതുവേദികളില്‍ എത്തിയിരുന്നില്ല. ഇത്തരത്തില്‍ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ ബോബി ചെമ്മണ്ണൂർ
ഇറക്കിയ പുതിയ ഐഡിയ കൊള്ളാമെന്നാണ് പലരുടേയും കമന്റ്. പോസിറ്റീവ് കമന്റകളും ധാരാളം ഉണ്ട്.
Post a Comment