താഴക്കോട് എ യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ( കർണ്ണികാരം )ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉപജില്ലാ തല യുപി വിഭാഗം ഫുട്ബോൾ ടൂർണമെന്റ് ഇന്ന് ഗേറ്റും പടി ഗ്രൗണ്ടിൽ വച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു.. കർണ്ണികാരം ചെയർമാൻ ശ്രീ കെ ടി നളേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുപി അബ്ദുൽസലാം, യുപി അബ്ദുൽ നാസർ, പിടിഎ പ്രസിഡന്റ് കെ സോജൻ , കോസ്കോ ക്ലബ്ബ് ഭാരവാഹികളായ ആദിൽ ഹർഷ് ,അനീഷ് പള്ളിയാലി,പി റസൽ , തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കെ സി ഹാഷിദ് , സച്ചിൻ മുരുകേഷ്,സി എ അനീസ, ഷിജിൽ ഷഫീഖ് മാസ്റ്റർ,എന്നിവർ നേതൃത്വം നൽകി. ഫൈനൽ മത്സരത്തിൽ എസ് കെ യു പി സ്കൂൾ കൊടിയത്തൂർ ജേതാക്കളായി, ജി എം യു പി സ്കൂൾ കൊടിയത്തൂർ റണ്ണേഴ്സ് കപ്പ് നേടി.സ്കൂൾ ഹെഡ്മിസ്ട്രസ് മീവാർ കെ ആർ സ്വാഗതവും, പി ടി എ കൺവീനർ അജീഷ് വി നന്ദിയും പറഞ്ഞു.
Post a Comment