Feb 24, 2025

കണ്ടപ്പൻചാൽ പാലത്തിനടിയിൽ പെരുന്തേൻ കൂട്: ആശങ്കയിൽ നാട്ടുകാർ


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുണ്ടൂർ-ആനക്കാംപൊയിൽ റോഡിൽ കണ്ടപ്പചാൽ അങ്ങാടിക്ക് സമീപം കണ്ടപ്പചാൽ പാലത്തിന് അടിയിലുഉള്ള പെരുന്തേൻ കൂട് നാട്ടുകാർക്ക് ഭീഷണിയാകുന്നു.   

ഏതാനും വർഷങ്ങൾക്കു മുമ്പ് ഇവിടെ പെരുന്തേൻ കൂട് ഇളകിഉണ്ടായ ഈച്ചകളുടെ ആക്രമത്തിൽ ഒരാൾ മരിച്ചിരുന്നു ഏതാനും പേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

വേനൽ കടുത്തതോടെ ഇടയ്ക്കിടയ്ക്ക് പെരുന്നേൻ കൂട് ഇളകി കൂട്ടത്തോടെ ഈച്ചകൾ  പറക്കുന്നതായി പ്രദേശവാസികൾ പറയുന്നു. സ്ഥലം വാർഡ് മെമ്പറെ വിവരമറിയിച്ചെങ്കിലും പെരുന്തേൻ കൂട് കത്തിച്ച് അപകടം ഒഴിവാക്കുന്നതിന് പഞ്ചായത്തിൽ ഫണ്ട് ഉണ്ട്. ഏതെങ്കിലും രീതിയിൽ പൊതുജനങ്ങൾക്ക് ഇത് സഹായകരമാകും 

ഒന്നിലധികം പെരുന്തേൻ കൂടുകൾ പാലത്തിന് അടിയിൽ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശവാസികൾ അടക്കം നിരവധി ആളുകളാണ് കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ആയി ദിവസേന ഈ പുഴയിൽ എത്തുന്നത്.

 അടിയന്തരമായി  പെരുന്തേൻ കൂട് കത്തിച്ച് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only