Feb 10, 2025

ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് കൂരോട്ടുപാറ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു


കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് കൂരോട്ടുപാറ സംഘടിപ്പിച്ച ഏരിയ മീറ്റിംഗ്  സെന്റ് മേരിസ് പള്ളി വികാരി ഫാ. ജോസുകുട്ടി അന്തിനാട്ട് ഉദ്ഘാടനം ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളിൽ അധ്യക്ഷത  വഹിച്ചു മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി ശ്രേയസ് പ്രവർത്തനങ്ങൾ വിലയിരുത്തി മുഖ്യ സന്ദേശം നൽകി അസംബ്ലി ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ ബാബു വട്ടച്ചാക്കൽ  വാർഡ് മെമ്പർ ഏലിയാമ്മ സെബാസ്റ്റ്യൻ യൂണിറ്റ് പ്രസിഡണ്ട് പി.സി ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു.യൂണിറ്റ് യു. ഡി.ഒ ഗ്രേസികുട്ടി വർഗീസ്  സ്വാഗതം ആശംസിച്ചു പ്രസ്തുത മീറ്റിംഗിൽ കൂരോട്ടുപാറ പ്രദേശത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെയുള്ള ഒപ്പുശേഖരണവും നടത്തി സെക്രട്ടറി റോഷിനി ജോളി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഏരിയ മീറ്റിങ്ങിന് നേതൃത്വം നൽകി.ജോസഫ് വണ്ടമാക്കൽ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only