മുക്കം:കാരശ്ശേരി വല്ലത്തായി പാറയിൽ കഴിഞ്ഞ ആഴ്ചകളായി നാട്ടുകാർ പുലിയെ കണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വനം വകുപ്പ് പരിശോധന നടത്തി.എന്നാൽ അവിടെ കണ്ട കാൽപ്പാടുകൾ കാട്ടുപൂച്ചയുടെ ആണെന്നാണ് അവർ സ്ഥിരീകരിച്ചു.ഒരാഴ്ചകൾക്ക് ശേഷം വീണ്ടും അതേ സ്ഥലത്ത് പുലിയെ കണ്ടെന്ന് നാട്ടുകാർ ആരോപിച്ചു തുടർന്ന്
താഴെ വല്ലത്തായി പുലി
കണ്ട് എന്ന് പറയുന്ന
സ്ഥലത്ത് വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്ത് അറിയിച്ചത് അനുസരിച്ച് ഇന്ന് ഫോറസ്റ്റ് ഉദോഗസ്ഥർ
സ്ഥലം സന്ദർശിക്കയും
അവിടെ കാമറ സ്ഥാപിക്കുകയും ചെയ്തു.
കോഴിക്കോട്
ആർആർടി ഫോറസ്റ്റർ പ്രജീഷ്.
ആർആർടി സ്റ്റാഫ് കരീം മുക്കം. നാസർ കൈപ്പുറം' ശിവാനന്ദൻ
സക്സാൻ ഫോറസ്റ്റ് ഓഫീസർ സുബീർ
ബീറ്റ് ഫോറെസ്റ്റാർമാരായ ബിനീത് ആൻസി ഡയാന എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ക്യാമറ സ്ഥാപിച്ചത്.
Post a Comment