Mar 28, 2025

മ്യാൻമറിനെ നടുക്കിയ ഭൂചലനത്തില്‍ മരണ സംഖ്യ ഉയരുന്നു; 20 ലധികം പേര്‍ക്ക് ജീവൻ നഷ്ടമായി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഇന്ത്യ ഹെല്‍പ്പ് ലൈൻ തുറന്നു




മ്യാന്‍മറില്‍ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ ഉയരുന്നു. തീവ്രത 7.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 20 ലധികം പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഏറ്റവും പുതിയ വിവരം.തുടര്‍ചലനങ്ങളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായി മധ്യ മ്യാന്‍മറിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തില്‍ ആളുകളെ ഒ‍ഴിപ്പിക്കല്‍ തുടരുകയാണെന്നാണ് വിവരം.

മ്യാൻമറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണതായി റിപോര്‍ട്ടുണ്ട്. ചൈനയിലും തായ്‎ലന്‍റിലും തുടര്‍ചനങ്ങള്‍ ഉണ്ടായതായും വിവരമുണ്ട്.ജനസാന്ദ്രതയേറിയ മദ്ധ്യ ബാങ്കോക്കിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്നവർ പരിഭ്രാന്തരായി പുറത്തേക്കോടി.ബാങ്കോക്കിലെ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകർന്നു. അതേസമയം തായ്‎ലന്‍റില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ഇരു രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ ഹെല്‍പ് ലൈൻ തുറന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only