Mar 28, 2025

വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു അധ്യാപകൻ കൂടി അറസ്റ്റിൽ


തിരുവമ്പാടി: വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കായികാധ്യാപകനായ പുല്ലൂരാംപാറ സ്വദേശി കെ.ആർ സുജിത്(27) നെയാണ് തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ. പ്രജീഷ് അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

വിദ്യാർഥിനിയുടെ നഗ്നചിത്രം എടുക്കുകയും പലർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് അറസ്റ്റ്. നേരത്തെ കായിക്കാധ്യാപകനായ  പുല്ലൂരാംപാറ സ്വദേശി ടോമി ചെറിയാൻ റിമാൻഡിലായിരുന്നു. ഇയാൾക്ക് കോടതി പിന്നീട് ജാമ്യമനുവദിച്ചു. 

മലപ്പുറം കടകശ്ശേരി ഐഡിയൽ ഹയർസെക്കണ്ടറി സ്‌കൂൾ അത്ലറ്റിക്ക് ചീഫ് കോച്ചായ ടോമി ചെറിയാന്റെ സഹ പരിശീലകനാണ് സുജിത്. ടോമിക്ക് വീഡിയോ അയച്ചുകൊടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് സുജിതിനെ അറസ്റ്റുചെയ്തത്‌. പെൺകുട്ടിയുടെ അമ്മയുടെ പരാതി യിലാണ് കഴിഞ്ഞമാസം ടോമിയെ തിരുവമ്പാടി പോലീസ് അറസ്റ്റുചെയ്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only