മുക്കം: ദിവസക്കൂലി 346 രൂപ മാ ത്രമുള്ള തൊഴിലുറപ്പ് തൊഴിലാ ളികൾക്ക് സർക്കാർ അനുമതി ലഭിച്ചാൽ 500 രൂപ വേതനം, പഞ്ചാ യത്ത് ഷോപ്പിംഗ് കോംപ്ലക്സ്, സാമൂഹിക വെല്ലുവിളിയായ ലഹ രിക്കെതിരെ ക്യാമ്പയിൻ, ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ, തൃക്കുടമണ്ണ പാലം, വൃക്കരോഗി കൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് ഉൾപ്പടെ പാലിയേറ്റീവ് പ്രവർ ത്തനങ്ങൾക്ക് മുന്തിയ പരിഗണ ന തുടങ്ങി നൂതന, ജനപ്രിയ ബ ജറ്റുമായി കാരശ്ശേരി ഗ്രാമപഞ്ചാ യത്ത്.
36,87,75,938 രൂപ വരവും 36,27,84,334 രൂപ ചെലവും 59,91,604 മിച്ചം പ്രതീക്ഷിച്ചും വൈസ് പ്രസിഡണ്ട് ജംഷീദ് ഒള കര അവതരിപ്പിച്ച 202526 വർഷ ത്തെ ബജറ്റിന്മേലുള്ള ചർച്ച ഇ ന്ന് രാവിലെ 11 മണിക്ക് ചേരുന്ന പ്രത്യേക യോഗത്തിൽ നടക്കും. ഇടതുമുന്നണിയുടെ ആധിപത്യ ത്തിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്ത പഞ്ചായത്ത് ഭരണ ത്തിൻ്റെ തുടർച്ചക്ക് സാധ്യത തെളിയുന്നതാണ് ബജറ്റിലെ പ്ര ഖ്യാപനങ്ങളത്രയും.
തൊഴിലുറപ്പ് തൊഴിലാളികളു ടെ ദിവസകൂലിയിൽ 154 രൂപ ഗ്രാമ പഞ്ചായത്ത് വകയിരുത്തി 500 രൂപയാക്കി ഉയർത്തലും പഞ്ചായത്തിൽ ആധുനിക സൗക ര്യങ്ങളോട് കൂടിയ ഷോപ്പിംങ് കോംപ്ലക്സ് നിർമ്മാണവും ശ്ര ദ്ധേയമായ പ്രഖ്യാപനമായി. ഷോപ്പിംങ് കോംപളക്സിന് അ ഞ്ചുകോടി 60 ലക്ഷം രൂപയും ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിന് 10 ലക്ഷവും വൃക്ക രോഗികൾക്ക് സൗജന്യഡയാലിസിസ് കിറ്റ് ഉൾപ്പടെ പാലിയേ റ്റീവിന് 12 ലക്ഷവും വകയിരുത്തിയതും ബജറ്റിനെ ജനപ്രിയമാക്കി. മുഴുവൻ പ്രദേശങ്ങളിലും വെളിച്ചമെത്തിക്കാൻ തെരുവ് വിളക്കുകൾ, ലഹരിക്കെതിരെ തുടർ ക്യാമ്പയിനുകൾ, എം.സി.എഫിന് സ്വന്തമായിസ്ഥലം വാങ്ങുന്നതിനും കെട്ടി ടം നിർമ്മിക്കുന്നതിനും പദ്ധതി തുടങ്ങിയവയാണ് മറ്റ് പ്രധാന പദ്ധതികൾ.
തൃക്കുടമണ്ണ തൂക്കുപാലം പുനരുദ്ധാരണത്തിന് 30 ലക്ഷവും പട്ടികജാതി ക്ഷേമത്തിന് 37,09,000 രൂപയും പട്ടികവർഗ ക്ഷേമത്തി ന് 6,98,000 രൂപയും സുരക്ഷാ പെൻഷന് 7 കോടിയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും ആവശ്യമായ തുക മാറ്റിവെച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ വിവിധ പദ്ധതികൾക്കൊപ്പം ജൈവവേലി നിർമ്മാണത്തിനും സൗരോർജവേലി നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമത്തിന് വേണ്ടിയുള്ള പദ്ധതികൾക്കും തുക നീക്കിവെച്ചിട്ടുണ്ട്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ അധ്യക്ഷത വഹിച്ചു.
Post a Comment