കോടഞ്ചേരി : പിണറായി ഭരണത്തിൽ കേരളം അക്രമങ്ങളുടെയും അരാജകത്വത്തിൻ്റെയും , കൊലപാതകങ്ങളുടെയും നാടായി മാറിയിരിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ വി.വി രാജൻ പ്രസ്താവിച്ചു.
ബി ജെ പി തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനവർഗ്ഗത്തിൻ്റെ പാർട്ടിയെന്ന് മേനി പറയുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ഭരണത്തിൽ ജീവിക്കുന്നതിനുവേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ട ആശാ വർക്കർമാരുടെ ന്യായമായ പ്രക്ഷോഭത്തെ അധിക്ഷേപിക്കുന്ന മാർക്സിസ്റ്റ് നേതാക്കൾ നാടിന് അപമാനമാണ്.
കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ പോലും കേരളത്തിൽ നടപ്പിലാക്കാതെ ഇടതു സർക്കാർ അട്ടിമറിക്കുകയാണെന്നും വി വി രാജൻ
ആരോപിച്ചു.
നിശ്ചലമായ ഇടതുഭരണപക്ഷവും നിഷ്ക്രിയമായ വലതു പ്രതിപക്ഷവും
കേരളത്തിൻ്റെ ശാപമാണ്.
തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ടി.എ. സെബാസ്റ്റ്യൻ
മാസ്റ്റർ അദ്ധ്യക്ഷനായി.
ബി ജെ പി റൂറൽ ജില്ലാ പ്രസിഡണ്ട്
ടി. ദേവദാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി , മഹിളാമോർച്ച
സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് , സി.ടി.ജയപ്രകാശ്, ടി.പി. അനന്തനാരായണൻ, മാത്യു പടവിൽ,ജോണി കുമ്പുളുങ്കൽ, സജീവ് ജോസ
ഫ് , രാജേഷ് .പി .ആർ എന്നിവർ സംസാരിച്ചു.
പ്രജീഷ് പി ബി സ്വാഗതവും സതീഷ്
മേലേപ്പുറത്ത് നന്ദിയും പറഞ്ഞു.
പരിപാടിയിൽ മുതിർന്ന പ്രവർത്തകർക്ക് ആദരവും പുതുതായി ബിജെപിയിൽ ചേർന്ന കുടുംബങ്ങൾക്ക് സ്വീകരണവും നൽകി.
കലാ,കായിക രംഗങ്ങളിലും കളരിപ്പയറ്റ് രംഗത്തും മികവ് തെളിയിച്ച പ്രതിഭകൾക്ക് ഉപഹാരം നൽകി.
Post a Comment