Mar 3, 2025

ആനവണ്ടിയിൽ ഒരു ഉല്ലാസ് യാത്ര സ്ത്രീകൾക്ക് സുരക്ഷയോടു കൂടി ഒരു യാത്ര


തിരുവമ്പാടി : വടക്കൻ മലയോരത്തിൻ്റെ മടിത്തട്ടിൽ
നിന്നും വയനാടൻ മലനിരകളുടെ വന്യതയിലേക്ക് പ്രകൃതിയിലലിയാൻ ഒരു സ്വപ്നയാത്ര. അണിയറയിൽ നിന്നും അരങ്ങത്തേക്ക് കുതിക്കുന്ന സഹോദരിമാർക്ക് സന്തോഷത്തിൻ്റെ കൈത്താങ്ങുമായി KSRTC തിരുവമ്പാടി യൂനിറ്റ്. ജീവിത പ്രാരാബ്ദങ്ങൾക്കർ
ദ്ധവിരാമമിട്ട് സ്വയം കണ്ടെത്തുന്നതിനും കുടുംബത്തെ ചുമലിൽ താങ്ങാനുള്ള ഊർജ്ജം ആവാഹിക്കുന്നതിനുമായി
ജീവിതം തേടിയൊരു യാത്ര.

KSRTC ബസിൽ പാതി പെറ്റു പോയ കാടിൻ്റെ മകളെ മാറത്തടുക്കി ആശുപത്രിയിലെത്തിച്ച് അദ്ധ്വാനത്താൽ സ്ഫുടം ചെയ്തെടുത്ത ചോര കൊടുത്ത് രക്ഷിച്ച ആനവണ്ടിക്കാരുടെ സ്ത്രീപക്ഷ നിലപാടുകൾ തേച്ച് മിനുക്കിക്കൊണ്ട് എന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്ന കേരളത്തിൻ്റെ സ്വന്തം പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി ഒരുല്ലാസയാത്ര.

സന്ദർശന സ്‌ഥലങ്ങൾ

എൻ ഊര്
xxxxxxx

കേരളാ സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ഗോത്ര വിഭാഗങ്ങൾക്കായി വിഭാവനം ചെയ്യപ്പെട്ട സംരംഭമാണ് എൻ ഊര്. അവരുടെ ജീവിത രീതികൾ അടുത്തറിയുന്നതിനും തനത് വിഭവങ്ങൾ, കല, നിർമിതികൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയ കണ്ടറിയുന്നതിനുമായി ഒരു കേന്ദ്രം. വ്യത്യസ്താനുഭവങ്ങൾ കോർത്തിണക്കി ഒരു യാത്ര.

തേൻ മ്യൂസിയം
xxxxxxxxxxxx

വയനാടിൻ്റെ ഹൃദയം വൈത്തിരിയിൽ സ്ഥിതി ചെയ്യുന്ന ഹണി മ്യൂസിയത്തിലേക്കുള്ള യാത്ര മധുരതരമാണ്. തേനീച്ച വളർത്തൽ, വിവിധ തരം തേനുകൾ , അവ രുചിക്കാനും വാങ്ങാനുമുള്ള അവസരം. യാത്രാനുഭവങ്ങളിൽ വേറിട്ട് നിൽക്കുന്ന മധുരിക്കുന്ന ഓർമ്മകളിലേക്കൊരു യാത്ര.


ബാണാസുര സാഗർ അണക്കെട്ട്
xxxxxxxxx xxxx xxxx xxxxxxx

ഭാരതത്തിലെ ആദ്യ എർത്ത് ഡാമാണ് ബാണാസുര സാഗർ. 38.5 മീറ്റർ ഉയരവും , 776 മീറ്റർ നീളവുമുള്ള മണ്ണുകൊണ്ട് മാത്രം ബലപ്പെടുത്തിയ ഡാം എൻജിനീയറിംഗ് അത്ഭുതമാണ്. കബനിയുടെ പോഷക നദിയായ കരമൺ തോടിന് കുറുകെ , കൽപറ്റയിൽ നിന്നും 20 കിലോമീറ്റർ അകലെ ശാന്ത സുന്ദരമായ പ്രകൃതിയിൽ സ്ഥിതി ചെയ്യുന്നു.

പൂക്കോട് തടാകം
xxxxx xxxx xxxx

മലബാറിൻ്റെ ഇലവീഴാ പൂഞ്ചിറ. ഹൃദയാകൃതിയിൽ ഹൃദയഹാരിയായി വയനാടിൻ്റെ ഹൃദയ നൈർമ്മല്ല്യം പോലൊരു തെളിനീർ തടാകം. കുളിർ മഞ്ഞിലേക്കൊരു മടക്കം.


2025 മാർച്ച് 8, വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പ്രസ്തുത യാത്ര നടത്തുന്നത്. രാവിലെ 7 മണിക്ക് പുറപ്പെടും.

സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനമെങ്കിലും 10 വയസു വരെയുള്ള ആൺകുട്ടികളെയും യാത്രയിൽ അനുവദിക്കും. ബസ്ചാർജും പ്രവേശന ഫീസുകളും ഉൾപ്പെടെ 700 രൂപയാണ് ചാർജ് . ഭക്ഷണ ചെലവുകൾ സ്വയം വഹിക്കേണ്ടതാണ്. ഭക്ഷണത്തിനായി ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ബസ് നിർത്തിത്തരുന്നതാണ്.

ഏതാനും സീറ്റുകൾ ബാക്കിയുണ്ട്.

വിശദ വിവരങ്ങൾക്ക്

95 44 67 63 62 ;
DILEESH. J ;
Coordinatior ;
BTC ;
KSRTC THIRUVAMBADY .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only