മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമാരനെല്ലൂർ ഗേറ്റുംപടിയിൽ നിർമ്മിക്കാൻ പോകുന്ന ബസ്റ്റോപ്പും ഇരിപ്പിട കേന്ദ്രത്തിനെതിരെ അനാവശ്യ സമരങ്ങൾ നടത്തി
കഴിഞ്ഞ ഭരണസമിതി യോഗത്തിൽ പ്രസിഡണ്ട് അടക്കമുള്ള ആളുകളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പഞ്ചായത്ത് മീറ്റിംഗ് ഹാൾ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത ഇടതുപക്ഷ മെമ്പർമാരുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഗേറ്റുംപടി യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
,ഗേറ്റുംപടി യുഡിഎഫ് ചെയർമാൻ മുഹമ്മദ് ചത്കൊടിഅധ്യക്ഷത വഹിച്ചു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത്,എ പി ഉമ്മർ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് നിഷാദ് വീച്ചി, അനീഷ് പള്ളി,മുഹമ്മദ് കലകൊമ്പൻ, ഒ റഫീഖ്, കെ പി റാഷിദ്,നിഷാദ് കാക്കേങ്ങൽ,യൂസുഫ് തെക്കേടത്ത്, കെ കോയ, അയ്യൂബ് നടുവിലേടത്തിൽ, കുഞ്ഞാലി ചെമ്പൻ, ഷിബു കീഴടത്ത്, സി മുഹജിർ എന്നിവർ സംസാരിച്ചു
Post a Comment