Mar 10, 2025

നാടിന് പ്രതീക്ഷയുടെ പുതുലഹരിയുമായി ആസാദ് സേന


കോടഞ്ചേരി:കേരളത്തിലെ ക്യാമ്പസുകളേയും, കമ്യൂണിറ്റിയേയും ലഹരിമുക്തമാക്കി മാറ്റാൻ ആസാദ് സേനയുടെ ശക്തമായ മുന്നേറ്റം. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രൂപീകരിച്ച  ആസാദ് സേന, ലഹരിവിരുദ്ധ പോരാട്ടത്തിന് പുതുവഴികൾ തുറക്കുകയാണ്.

ക്യാമ്പസുകളിൽ ലഹരി ഉപയോഗ സാധ്യത കണ്ടെത്തി ഒരോ വിദ്യാർത്ഥിയേയും ചേർത്ത് നിർത്തി കൊണ്ട് ഒറ്റപ്പെടലിൽ നിന്നും മറ്റു മാനസിക വിഷമങ്ങളിൽ നിന്നും കൈപിടിച്ചുയർത്തി പൊതുധാരയിലെ സജീവ പങ്കാളിയാക്കി വരും കാലയളവിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ശക്തരായ വാക്താക്കൾ ആക്കി മാറ്റുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.ഹയർ സെക്കൻ്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം, വിവിധ യൂണിവേഴ്സിറ്റികൾ, ഐ എച്ച് ആർ ഡി , ഐ ടി ഐ , ടെക്നിക്കൽ വിഭാഗം എന്നീ യൂണിറ്റുകളിലെ എൻ എസ് എസ് വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ആസാദ് സേനക്ക്  രൂപം നൽകിയത്.

ആസാദ് സേന ഇല്ലും മീനാങ്കി ക്യാമ്പസ് - കമ്യൂണിറ്റി കലാ കായിക മേള  തുഷാരഗിരി വട്ടച്ചിറ കോളനിയിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ  ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് മുഖ്യാഥിതിയായി. ബോധവൽക്കരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അധ്യക്ഷം വഹിച്ചു. വട്ടച്ചിറ ഉന്നതി ഊരു മൂപ്പൻ അയ്യപ്പൻ, വാർഡ് മെമ്പർമാരായ റോസ്ലി മാത്യു, സിസിലി ജേക്കബ്  ,ആസാദ് സേന ജില്ലാ കോർഡിനേറ്റർ ലിജോ ജോസഫ് , ആസാദ് സേന സംസ്ഥാന ഭാരവാഹികളായ വി. ഷാജി , ഡോ. സംഗീത കൈമൾ, രേഷ്മ എസ്, പ്രോഗ്രാം ഓഫീസർമാരായ ശിൽപ, ഡോ. അർച്ചന,  റിഷാന എന്നിവർ പ്രസംഗിച്ചു., ഫത്താഹ്,എഡ്വിൻ,സിനാൻ,പ്രണവ്,രോഹിത് എന്നിവർ നേതൃത്വം നൽകി.കൈതപ്പൊയിൽ
ലിസ്സ കോളേജ് , കോടഞ്ചേരി ഗവ.  കോളേജ്, പ്രൊവിഡൻസ് കോളേജ്,ഐ എച്ച് ആർ ഡി കോളേജ് താമരശ്ശേരി, ഓമശ്ശേരി അൽ ഇർഷാദ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിന്നും അഞ്ചൂറിലധികം വിദ്യാർത്ഥികൾ ക്യാമ്പയിനിൽ പങ്കെടുത്തു. വട്ടച്ചിറ കോളനിയിൽ കോളനിവാസികൾക്കായി വിവിധ കായിക മത്സരങ്ങൾ നടന്നു. എൻ എസ് എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച ലഹരി ആസ്പദമാക്കിയ തെരുവ് നാടകം ശ്രദ്ധേയമായി. ലഹരി ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബ് നാടൻ പാട്ട് , സംഗീത ശിൽപം തുടങ്ങിയവും അരങ്ങേരി. മുതലായ  ആസാദ് സേന കമ്യൂണിറ്റി പദ്ധയുടെ  ഭാഗമായി  വിവിധ പരിപാടികളാണ് ആസാദ് സേന കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇല്ലും മീനാങ്കി ക്യാമ്പസ് കമ്യൂണിറ്റി കലാ- കായിക മേള ,  പ്രോഗ്രാം ഓഫീസർമാർക്കും എൻ എസ് എസ്  വിദ്യാർത്ഥിക്കുമായുള്ള ശിൽപശാല , സെമിനാർ, ട്രൈബൽ കോളനിയിൽ സ്പോർട്സ്  ഉപകരണങ്ങൾ നൽകൽ, വിവിധ മേഖലകളിൽ വിജയം വരിച്ചവരെ ആദരിക്കൽ എന്നിവ നടത്തി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only