മുക്കം: പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന കുന്നമംഗലം ബി ആർ സി ലെ സ്പെഷ്യൽ എജുക്കേറ്റർ കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂർ ഗേറ്റുംപടി സ്വദേശി സി കെ അഷ്‌റ യെ രണ്ടാം വാർഡിലെ വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര യുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ വാർഡ് പ്രസിഡണ്ട് ടി കെ സുധീരൻ, അനിൽ കാരാട്ട്,എ പി ഉമ്മർ, ചതുക്കടി മുഹമ്മദ് ഹാജി, നിഷാദ് വീച്ചി, പി ടി സുബൈർ, എം ടി ഫെബിന, ടി പി തസ്ലീന, നദീറ, ആസ്യ പള്ളിയാലി, എം പി സുജാത, ആശാവർക്കർ ലളിത എന്നിവർ സംബന്ധിച്ചു
Post a Comment