Mar 9, 2025

അന്താരാഷ്ട്ര വനിതാദിനത്തിൽ JCI Karassery വിവിധ മേഖലകളിൽനിന്നുള്ള വനിതകളേ ആദരിച്ചു.


മുക്കം; അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി JCI Karassery വിവിധ മേഖലകളിൽനിന്നുള്ള വനിതകൾക്ക് അവരുടെ പ്രവർത്തനമികവ് കണക്കിലെടുത്ത് വിവിധങ്ങളായ അവാർഡുകൾ നൽകി.

കെഎംസിടി യിലെ ഫിസിയോതെറാപ്പി മൂന്നാം വർഷം വിദ്യാർത്ഥിനികളായ ലിൻഷാ,ഫാത്തിമ, അഫീഫ, എന്നിവർ ചേർന്ന് മുക്കംമാളിന് സമീപമായി ഒരു തട്ടുകട ആരംഭിച്ചു.

 പെൺകുട്ടികൾ കൈകാര്യം ചെയ്യാൻ മടിക്കുന്ന ഈയൊരു ബിസിനസിലേക്ക് തങ്ങളുടെ സാമ്പത്തിക ചെലവ് കൈകാര്യം ചെയ്യാൻ സ്വയംപര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ പഠനം മുടങ്ങാതെ initiative എടുത്തു വന്നിട്ടുള്ള പെൺകരുത്തിന്റെ ഒരു മാതൃക എന്ന നിലയിൽ JCI ഇവർക്ക് സ്റ്റുഡന്റ് എന്റർപ്രണർ അവാർഡ് നൽകി ആദരിച്ചു. ഡോക്ടർ റിയാസ് കുങ്കഞ്ചേരി അവാർഡ് കൈമാറി.

 ചടങ്ങിൽ ജെ സി ഐ കാരശ്ശേരി പ്രസിഡണ്ട് മുഹമ്മദ് അസാദ് കെ കെ 
ലേഡി ജെ സി കോഡിനേറ്റർ അശീക, ഡോക്ടർ സമീഹ, ഫായിസ് കേക്ക്സ്റ്റുഡിയോ, റിഷ്ന, റിഷാന തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only