Mar 14, 2025

നദികളിലെ മണൽ വാരാൻ സർക്കാർ


കോഴിക്കോട് :നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയശേഷം സംസ്ഥാനത്തെ 11 ജില്ലകളിലെ 14 നദികളിൽനിന്നു മണൽ ഖനനം നടത്താൻ സർക്കാർ. സാൻഡ് ഓഡിറ്റും ഡിസ്ട്രിക്ട് സർവേ റിപ്പോർട്ടും പൂർത്തിയായ മൂന്നു ജില്ലകളിലെ 45 കടവുകളിൽ നിന്നു മണൽ ഖനനം നടത്താൻ ഇനി മൈനിംഗ് ആൻഡ് ജി യോളജി വകുപ്പിന്റെ അനുമതി (ലെറ്റർ ഓഫ് ഇൻഡന്റ്)യാണ് ലഭിക്കേണ്ടത്. മറ്റു നദികളിൽ നിന്നുള്ള മണൽ ഖനനവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു. നിലവിലെ മൈനിംഗ് ആൻഡ് ജിയോളജി ചട്ടങ്ങൾ പ്രകാരം ഇൻഡന്റ് നൽകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ചട്ടഭേദഗതിക്കായുള്ള പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണുള്ളത്.

ഭേദഗതി നടപ്പായാൽ സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റി (എസ് ഐഇഎഎ)യുടെ പാരിസ്ഥിതിക അനുമതിയോടെ 45 കടവുകളിൽ ഖനനം ആരംഭിക്കാൻ കഴിയും. സാൻഡ് ഓഡിറ്റിൽ മണൽ ലഭ്യത കണ്ടെത്തിയ 11 ജില്ലകളിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം
ജില്ലകളിൽ കേന്ദ്രസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റ്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐ ഐഎസ്‌ടി) ഡിസ്ട്രിക്ട‌് സർവേ നടത്തിയിട്ടുണ്ട്.

കണ്ണൂർ, മലപ്പുറം, കാസർകോഡ്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മണൽഖനന സാധ്യതയുള്ള സൈറ്റുകളുണ്ടെന്നു സർവേയിൽ കണ്ടെത്തിയിരുന്നു. അതിൽ കൊല്ലം, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളുടെ ഡിസ്ട്രിക്ട് സർവേ റിപ്പോർട്ടിന് എസ്ഇഐഎഎയു ടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, കൊല്ലം ജില്ലയിലെ രണ്ടു കടവുകൾ കുളത്തൂപ്പുഴ റിസർവ് വനമേഖലയിലും കുളത്തുപ്പുഴ ഇഎസ്എ വില്ലേജ് പരിധിയിലും ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവിടെ ഖനനം എസ്ഇഐഎഎ വില ക്കിയിട്ടുണ്ട്.

കാസർഗോഡ്, പത്തനംതിട്ട ജില്ലകളുടെ ഡിസ്ട്രിക്ട് സർവേ റിപ്പോർട്ട് എസ്ഇഐഎഎയുടെ പരിഗണനയിലാണ്. ഡിസ്ട്രിക്ട് സർവേ റിപ്പോർട്ട് പ്രകാരം കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിൽ മണൽ ഖനന സാധ്യതയുള്ള സൈറ്റുകൾ കണ്ടെത്തിയിട്ടില്ല. രണ്ടുമാസത്തിനു ശേഷം ഈ ജില്ലകളിൽ മണൽലഭ്യത സംബന്ധിച്ചു വീണ്ടും പരിശോധന നടത്താനാണു തീരുമാനം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only