കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ സങ്കേതങ്ങളിലെ അർഹരായ 25 ഗുണഭോക്താക്കൾക്കും പട്ടികജാതി സങ്കേതങ്ങളിലെ 20 ഗുണഭോക്താക്കൾക്കും യൂണിറ്റ് ഒന്നിന് 4000 രൂപ വിലയുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു.
വൈസ് പ്രസിഡണ്ട് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്ത്, സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ , ഷാജി മുട്ടത്ത്, വനജ വിജയൻ , റിയാനസ് സുബൈർ, റീന സാബു ബിന്ദു ജോർജ് , ലിസി ചാക്കോ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ അനിതാകുമാരി ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.
കുടിവെള്ളക്ഷാമം നേരിടുന്ന സങ്കേതങ്ങളിൽ ഗുണഭോക്താക്കൾക്ക് ജലം ശേഖരിച്ച് വയ്ക്കുവാൻ ഏറെ സഹായകരമാകുന്ന പദ്ധതി കഴിഞ്ഞ നാലു വർഷമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തുടർന്നുവരുന്നു.
Post a Comment