മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സലിം മാസ്റ്റർ നെല്ലിക്കാപ്പറമ്പ് ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സ് എടുത്തു. സമൂഹത്തിൽ വർധിച്ചു വരുന്ന രാസ ലഹരി ഉപയോഗവും അത് മൂലം അക്രമ വാസന പെരുകുന്നതും കണക്കിലെടുത്ത് ഇത് നിയന്ത്രിക്കേണ്ട ആവശ്യകതയെപ്പറ്റി എല്ലാവരും ബോധവാന്മാരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ എല്ലാ വാർഡിലും ഇതേപോലെ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും മറ്റ് സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി ലഹരിക്കെതിരെ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്ന താണെന്ന് ജംഷീദ് പറഞ്ഞു. അതേപോലെ ലഹരി ഉപയോഗം ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഗ്രാമ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ന്നടക്കുന്ന ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ തൊഴിലുറപ്പുകാർക്കും ഉപഹാരം നൽകുകയും ചെയ്തു.എൻ ആർ ഇ ജി ഓവർ സിയർ സൈദ്, മേറ്റുമാരായ എം പി സുജാത, അലീമ പാതാരി,ടി പി ബിന്ദു, ശാന്ത കോരല്ലൂർ ,ജുമൈലത്ത് ചെറുശ്ശേരി, ഫൗസിയ അത്തോളി, ഹാത്തിക്ക് ചാലിൽ, പുഷ്പാവതി താളിപ്പറമ്പിൽ , എന്നിവർ നേതൃത്വം നൽകി
Post a Comment