കോടഞ്ചേരി:കുപ്പായക്കോട് കുട്ടികളിലും മുതിർന്നവരിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായി ജാഗ്രത പുലർത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോനാ സമിതി ആഹ്വാനം ചെയ്തു. കുപ്പായക്കോട് പള്ളി യുടെ പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ കുപ്പായക്കോട് യൂണിറ്റ് ഡയറക്ടർ ഫാ. ജെയിംസ് കുഴിമറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോടഞ്ചേരി ഫൊറോനാ പ്രസിഡൻ്റ് ജോസഫ് ആലുവേലിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് രാജു ചൊള്ളാമത്തിൽ സ്വാഗതം ആശംസിച്ചു.രൂപതാ വൈസ് പ്രസിഡൻ്റ് ഷില്ലി സെബാസ്റ്റ്യൻ, ബിബിൻ കുന്നത്ത് , റെജി പേഴത്തിങ്കൽ, ബേബിച്ചൻ വട്ടുകുന്നേൽ , അപ്പച്ചൻ തൂമ്പുങ്കൽ, ജോയി മൂത്തേടം, വിനോദ് കിഴക്കയിൽ, ബിജു വെട്ടിത്താനം, ആനി പുത്തൻ പുരയിൽ എന്നിവർ സംസാരിച്ചു.
Post a Comment