Mar 17, 2025

അടുക്കള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു


കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഗവ: സ്കൂളുകളായ ജി. എൽ.പി.സ്കൂൾ മഞ്ഞക്കടവ്, ജി.എൽ.പി.സ്കൂൾ പൂവാറം തോട്,ജി.ടി. എൽ.പി സ്കൂൾ കൂമ്പാറ, ജി.എൽ.പി സ്കൂൾ കക്കാടംപൊയിൽ എന്നിവയ്ക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമാക്കി സ്കൂൾ അടുക്കളക്ക് ആവശ്യമായ ഇൻഡക്ഷൻ കുക്കർ, മിക്സി,ഗ്യാസ് സ്റ്റൗ, സ്റ്റീൽ കുക്കർ, കിച്ചൺ റാക്ക്, സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് ശ്രീമതി. മേരി തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പഠനോത്സവം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജറീന റോയ് .വാർഡ് മെമ്പർമാരായ സീനബിജു ,എൽസമ്മ ജോർജ്, പ്രധാനാധ്യാപകൻ ഷാബു.കെ, അബ്ദുൽ മജീദ്, ശ്രീജൻശിവൻ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only