ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റ് സംഘടിപ്പിച്ച വനിതാദിനാഘോഷവും ലഹരി വിരുദ്ധ സെമിനാറും താമരശ്ശേരി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ വി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷം വഹിച്ചു യൂണിറ്റ് പ്രസിഡണ്ട് തമ്പി ടികെ സ്വാഗതം ആശംസിച്ചു സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ലഹരി എന്നിവയെക്കുറിച്ച് സബ് ഇൻസ്പെക്ടർ വിശദമായി ക്ലാസ് എടുത്തു മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയായിരിക്കണമെന്നും അവരുടെ ഓരോ ചലനവും കൃത്യമായി നിരീക്ഷിക്കണം എന്നും ക്ലാസിൽ ഉദ്ബോധിപ്പിച്ചു പ്രസ്തുത ചടങ്ങിൽ മികച്ച സംരംഭകരെയും പ്രായം കൂടിയവരെയും ആദരിച്ചു സിഡിഒ ജസീരാജു ലിനു ജിജീഷ് പൗളിത്തമ്പി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി യൂണിറ്റ് സെക്രട്ടറി ഷൈനി തോമസ് ഏവർക്കും നന്ദി അർപ്പിച്ചു
Post a Comment