Mar 11, 2025

കാട്ടാനശല്യമുണ്ടായ കൃഷിയിടങ്ങൾ കർഷകസംഘം പ്രവർത്തകർ സന്ദർശിച്ചു.


കൂടരഞ്ഞി : പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാനശല്യമുണ്ടായ കൃഷിയിടങ്ങൾ കർഷകസംഘം പ്രവർത്തകർ സന്ദർശിച്ചു.മൂലേച്ചാലിൽ ജോർഡിയുടെ കൃഷിയിടത്തിലാണ് ആന വ്യാപകമായി കൃഷി നശിപ്പിച്ചത്.ഇരുനൂറോളം ഏലച്ചെടികൾ,കമുക്,വാഴ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്.കഴിഞ്ഞ 3 ദിവസം രാത്രികളിൽ തുടർച്ചയായി ആനയിറങ്ങുന്നുണ്ടെന്ന് ജോർഡി പറഞ്ഞു.
    ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്,കർഷകസംഘം മേഖല സെക്രട്ടറി കെ.എം.മോഹനൻ,പ്രസിഡൻ്റ് 
ജിജി കട്ടക്കയം,സജി വാഹാനിയിൽ എന്നിവരാണ് നാട്ടുകാരോടെപ്പം സ്ഥലം സന്ദർശിച്ചത്.പ്രദേശത്ത് RRT സേനയുടെ നിരീക്ഷണം ഏർപ്പെടുത്തി ആനയെ കാട്ടിലേക്ക് തുരത്തുന്നതിനാവശ്യമായ നടപടി ഇന്നു തന്നെ സ്വീകരിക്കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഉറപ്പു നൽകി.കർഷകർക്ക് നഷ്ടപരിഹാരവും സുരക്ഷയും ഉറപ്പാക്കണമെന്ന് കർഷക സംഘം കൂടരഞ്ഞി മേഖലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
    വന്യമൃഗങ്ങൾ കൃഷിഭൂമിയിലിറങ്ങുന്നത് തടയാൻ കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവൻ വനാതിർത്തിയിലും സോളാർ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നു വരികയാണെന്ന് തിരുവമ്പാടി എം.എൽ.എ.ലിൻ്റോ ജോസഫ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only