Mar 19, 2025

ഈങ്ങാപ്പുഴ ഷിബില കൊലക്കേസ്; യാസിർ നോമ്പുതുറ സമയം തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്നതിനാൽ, കത്തി പുതിയത്


താമരശ്ശേരി :ഈങ്ങാപ്പുഴ കക്കാട് ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ ഭർത്താവ് യാസിർ കരുതിക്കൂട്ടിയാണ് ആക്രമണത്തിന് എത്തിയതെന്ന് പ്രാഥമിക നിഗമനം. പുതുതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു.

പരിക്കേറ്റ ഭാര്യയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും. 

ഇന്നലെ രാത്രി മെഡിക്കൽ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച് പിടിയിലായ യാസിറിനെ പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്. ഫൊറൻസിക് സംഘം ഇന്ന് സംഭവം നടന്ന കക്കാട്ടെ വീട്ടിലെത്തി പരിശോധിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only