Mar 27, 2025

നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിന് മുൻപിൽ മാർച്ചും ധർണ്ണയും നടത്തി


കോടഞ്ചേരി:
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,
അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക ക്ഷേമ മേഖലയിലെ ആനുകൂല്യങ്ങൾ നിഷേധിച്ച്  സാധാരണക്കാർക്കെതിരെയുള്ള സർക്കാർ നടപടി അവസാനിപ്പിക്കുക സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണ നടത്തി.

 സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നടപടി സ്വീകരിക്കാത്ത സർക്കാർ സിപിഎം അനുഭാവികളെ സർക്കാർ പദവികളിൽ കുത്തിത്തിരികി  അവർക്കുള്ള ആനുകൂല്യങ്ങൾ ഒരു മാനദണ്ഡവും ഇല്ലാതെ വർദ്ധിപ്പിച്ച് കർഷകരെയും കർഷകത്തൊഴിലാളികളെയും ക്ഷേമ മേഖലയിൽ ജോലി ചെയ്യുന്നവരെയും സർക്കാർ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാർച്ച് ധർണ്ണയും  ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി മെമ്പർ പി.സി ഹബീസ് തമ്പി ആവശ്യപ്പെട്ടു.

 ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ്  വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
 ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ്, ആന്റണി നീർവേലിൽ ആഗസ്ത്തി പല്ലാട്ട്, ബിജു ഓത്തിക്കൽ അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ജോസ് പൈക, ഫ്രാൻസിസ് ചാലിൽ നാസർ പി പി, സാബു അവണ്ണൂർ, സാബു മനയിൽ, സൂസൻ വർഗീസ്, തമ്പി പറകണ്ടത്തിൽ,, ബിനു പാലത്തറ സിദ്ദിഖ്കാഞ്ഞിരാടൻ, , ബാബു പെരിയപ്പുറം, ജോസഫ് ചെന്നിക്കര, ചിന്ന അശോകൻ, ബേബി കളപ്പുര, റോസമ്മ കയത്തിങ്കൽ,  ലീലാമ്മ കണ്ടത്തിൽ, കാഞ്ചന രാമറ്റതിൽ, മിനി സണ്ണി, ടെസ്സി കാരിക്കൊമ്പിൽ  എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only