മുക്കം: ലഹരി വിപത്തിനെതിരെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്തത്തിൽ നടന്നുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും
സ്റ്റുഡൻസ് അസംബ്ലി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രതിജ്ഞ
തുടങ്ങി വിവിധ പരിപാടികളും നടന്നു
പഞ്ചായത്ത്തല ഉൽഘാടനം ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ
സജ്ന കൊളത്തൂർകണ്ടി അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര , വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശാന്താ ദേവി മുത്തേടത്ത്, സമീർ വെളിമണ്ണ തുടങ്ങിയവർ സംസാരിച്ചു. സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ് കമാൻ്റർ എം പി ദേവനന്ദ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സി പി ഒ ഇസ്ഹാഖ് കാരശ്ശേരി സ്വാഗതവും സഫീർ കട്ടിപ്പാറ നന്ദിയും പറഞ്ഞു.
കുമാരനെല്ലൊർ ജി എൽ പിസ്കൂളിൽ
ബോബി ജോസഫ് ഉദ്ഘാടനം ചെയ്തു.ജി.ഫൗസിയ അധ്യക്ഷത വഹിച്ചു: പി.ടിബുഷ്റ . കെ.വി ജെസ്സി മോൾ, കെ.റസ്ന
എന്നിവർ സംസാരിച്ചു.
ആനയാംകുന്ന് ഗവ: എൽപി സ്കൂളിൽഷൈലജ ടി
അധ്യക്ഷത വഹിച്ചു
ലേഖ. ഇ പി
ഉദ്ഘാടനം ചെയ്തു മോയിൻ എ.പി ഷിജി. പി ജെ.രജിന എന്നിവർ സംസാരിച്ചു
കക്കാട് ഗവ: എൽപിസ്കൂറ്റൽലഹരി വിരുദ്ധ ക്യാമ്പയിൻ
ഷഹനാസ് ബിഗം പി.പി
ജാനീസ് ജോസഫ്
ഷാക്കിർ പാലിയിൽ എന്നിവർ നേതൃത്യം നൽകി
Post a Comment