Mar 16, 2025

തേൻ നെല്ലിക്ക' സഹവാസ ക്യാമ്പ് സമാപിച്ചു..


കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ 'തേൻ നെല്ലിക്ക' സഹവാസ ക്യാമ്പ് സമാപിച്ചു.
താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിനോദ്.പി ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, അനിൽകുമാർ പുറക്കാട്, ജീമോൾ കെ. തെരുവൻകുന്നേൽ, അരുൺ ജോസഫ് എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വ്യക്തിത്വ വികസനവും സർഗാത്മക വളർച്ചയും മുന്നിൽ കണ്ട് സംഘടിപ്പിച്ച ഈ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും കലാപരിപാടികളും ക്യാമ്പ് ഫയറും ഉണ്ടായിരുന്നു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only