മുക്കം: കാരശ്ശേരി പഞ്ചായത്ത് കുടുംബശ്രീ CDS ഒന്നാം വാർഡ് ADSന്റെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ചടങ്ങിന് അധ്യക്ഷ വഹിച്ചു. CDS മെമ്പർ ലിൻഷ അജയഘോഷ് സ്വാഗതം പറഞ്ഞു. CDS വൈസ് ചെയർപേഴ്സൺ സുബീന, ബ്ലോക്ക് മെമ്പർ രാജിത മൂത്തേടത്ത്, വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് , ആശാവർക്കർ സുലൈഖ, മുൻ മെമ്പർ അബ്ദുള്ള കുമാരനെല്ലൂർ, ADS പ്രസിഡണ്ട് സുനീറ, എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. കുന്നമംഗലം സീനിയർ സിവിൽ എക്സൈസ് ഓഫീസർ സുജിത്ത് N ബോധവൽക്കരണ ക്ലാസ് എടുത്തു.
Post a Comment