മുക്കം നഗരസഭാ പ്രദേശത്തെ സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജൈവമാലിന്യ സംസ്കരണത്തിന് പരിഹാരവുമായി മുക്കം നഗരസഭ. ഓഫീസുകളിലെ ജീവനക്കാർക്ക് ഭക്ഷണവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനായി ഡൈജസ്റ്റർ പോട്ട് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം താഴെക്കോട് വില്ലേജ് ഓഫീസിൽ നഗരസഭാ ചെയർമാൻ പിടി ബാബു നിർവഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദ്നി അധ്യക്ഷത വഹിച്ചു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭാ പ്രദേശത്തെ 70 സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഡൈജസ്റ്റർ പോട്ട് വിതരണം ചെയ്യുക. നഗരസഭയെ മാർച്ച് 26ന് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് പോട്ട് വിതരണം നടത്തുന്നത്. അംഗനവാടികൾ സ്കൂളുകൾ ആശുപത്രികൾ, ഫയർ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥാപിച്ചു നൽകുന്നതാണ്. മാലിന്യംവലിച്ചെറിയുന്നത് ഇല്ലായ്മ ചെയ്യുക എന്നതാണ് ഇതിൻറെ ലക്ഷ്യം. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൾ മജീദ് സത്യനാരായണൻ മാസ്റ്റർ കൗൺസിലർമാരായ വേണു കല്ലുരുട്ടി, വിശ്വൻ നികുഞ്ജം, എ കല്ല്യാണികൂട്ടി, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ക്ലിനിക് സിറ്റി മാനേജർ സജി മാധവ സ്വാഗതവും നഗരസഭാ സെക്രട്ടറി ബിബിൻ ജോസഫ് നന്ദിയും പറഞ്ഞു
Post a Comment