തേക്കും കുറ്റി മല്ലിശ്ശേരി സലീം എന്നയാൾക്കാണ് കാട്ടുപന്നി ആക്രമത്തിൽ പരിക്കേറ്റത്.
ഇന്നലെ ഞായറാഴ്ച രാവിലെ വീടിനു സമീപമുള്ള പറമ്പിൽ മരം വെട്ടുകാരനോടൊപ്പം പാഴ് മർങ്ങൾ വെട്ടാൻ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
റബർ തോട്ടത്തിലെ ഒരു കുഴിയുള്ള ഭാഗത്ത് പതിയിരിക്കുകയായിരുന്നു കാട്ടുപന്നി .
കാലിന്റെ തുടക്കു കൈക്കും ചെറിയ പരിക്കുകളോടെ പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെട്ടു.
കൂടെയുണ്ടായിരുന്ന പൂവത്തി കണ്ടി ഷറഫുദ്ദീനും അയൽവാസി ഇരുവേലിക്കുന്നതിൽ മനോജും ചേർന്ന് വാഹനത്തിൽ കയറ്റി ആദ്യം മുക്കം ഹെൽത്ത് സെൻററിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
തേക്കും കുറ്റി തോട്ടക്കാട് പന്നിമുക്ക് ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.കാർഷികവിളകൾ അപ്പാടെ പിഴുതെറിയുന്ന രൂപത്തിൽ വലിയ കൂട്ടം പന്നികൾ ആണ് വരുന്നത്.
അധികൃതർ കണ്ണു തുറക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.വീടിനടുത്തുള്ള കൃഷിയിടത്തിൽ പോലും രക്ഷയില്ലാത്ത അവസ്ഥയാണ് കർഷകർക്കുള്ളത്.
അപകട വാർത്തയെത്തുടർന്ന് വില്ലേജ് ഓഫീസർ വിവിധ പത്രപ്രവർത്തകർ അധികാരികൾ തുടങ്ങിയവർ എത്തി അദ്ദേഹത്തിൻറെ മൊഴിയെടുത്തു.
വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് തേക്കും ചേർന്ന് അടിയന്തിര മുസ്ലിം ലീഗ് യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പ്രസിഡൻറ് എം.കെ സൈതാലി അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി ഉദ്ഘാടനം ചെയ്തു.
കർഷകസംഘം പഞ്ചായത്ത് പ്രസിഡൻറ് അലവിക്കുട്ടി പറമ്പാടൻ,വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആലി പോലശ്ശേരി,നേതാക്കളായ മുസ്തഫ കടക്കാടൻ സുധീർ മാളിയേക്കൽ കുഞ്ഞുമുഹമ്മദ് കുന്നക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment