Mar 24, 2025

ലോക ക്ഷയരോഗ ദിനാചരണം ജില്ല തല ഉദ്ഘാടനം സംഘടിപ്പിച്ചു


കോടഞ്ചേരി:അന്താരാഷ്ട്ര ക്ഷയ രോഗദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ തല ക്ഷയ രോഗ ദിനാചരണ പരിപാടി കോടഞ്ചേരിയിൽ സംഘടിപ്പിച്ചു.
നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം പ്രതിബദ്ധത നിക്ഷേപം വാതിൽപ്പടി സേവനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് രോഗ ബോധവൽക്കരണവും രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള 100 ദിവസം നീണ്ടുനിൽക്കുന്ന പരിശോധന യജ്ഞത്തിന്റെ പൂർത്തീകരണവും
കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ക്ഷയ രോഗ മുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിൻ്റെ ആരംഭവും കുറിച്ച് ദിനാചരണ പരിപാടി
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഎഎസ് മുഖ്യാതിഥിയായി സംബന്ധിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേന്ദ്രൻ എൻ മുഖ്യപ്രഭാഷണം നടത്തി
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് കെ ഐ.ഇ.സി മെറ്റീരിയലിന്റെ വിതരണം ഉദ്ഘാടനം നിർവഹിച്ചു

നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം ഷാജി സി.കെ ടി ബി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബികാ മംഗലത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീലാ അസീസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ,ലിസി ചാക്കോ, ഡോ. അധിക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജലജാമണി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. രഞ്ജു  മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റൻറ് ജോയ് തോമസ്, ഡോ. ഫവാസ് , ഡോ. നവ്യ ജെ എന്നിവർ ആശംസകൾ അർപ്പിച്ചു

ചടങ്ങിൽ ജില്ലാ ടി ബി ഓഫീസർ ഡോ. സ്വപ്ന കെ വി സ്വാഗതവും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഹസീന കെ നന്ദിയും രേഖപ്പെടുത്തി

ചടങ്ങിന് ഹെൽത്ത് ഇൻസ്പെക്ടർ ഷിൻല ഫ്രാൻസിസ്, ജെ എച്ച് ഐമാരായ ജോബി ജോസഫ് , ഗഫൂർ എൽ എച്ച് ഐ  ആലിസ് എന്നിവർ നേതൃത്വം നൽകി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only