Mar 5, 2025

മുക്കം TVS ഷോറുമിൽ കയറി ഉടമയെ അതിക്രൂരമായി അക്രമിച്ച 5 പ്രതികളിൽ ഒരാളായ അൽത്താഫിനെ മുക്കം പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.


മുക്കം: മുക്കം TVS ഷോറൂയിൽ കയറി ആസൂത്രിതമായ അക്രമം നടത്തിയ 5 അംഗ സംഘത്തിലെ മുഖ്യ പ്രതി അൽത്താഫിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.

മുക്കം TVS ഉടമ സിദ്ദീഖിൻ്റെ ഇടതുകയ്യിൻ്റെയും ഇടതുകാലിൻ്റെയും എല്ലുകൾ പൊട്ടുകയും വലതുകണ്ണിന് മാരകമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു.

അക്രമ ശേഷം പ്രതി ഷോറൂം ഉദ്യോഗസ്ഥർ തന്നെയാണ് അക്രമിച്ചെതെന്ന് പറയുന്ന വ്യാജ വീഡിയോ വൈറലായിരുന്നു.

ഇതിൻ്റെ മറുപടിയായി സ്ഥാപന ഉടമ തന്നെ വിശദീകരണം നൽകിയിരുന്നു.

ശേഷം സോഷ്യൽ മീഡിയ വഴി വ്യാപകമായ സൈബർ അറ്റാക്ക് നടന്നെങ്കിലും മുക്കം TVS ഷോറൂമിൻ്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല.

അക്രമം നടത്തിയത് തങ്ങളെല്ലെന്ന് അറിയിക്കാൻ പ്രതികൾ ചേർന്ന് ഷോറൂമിലേക്ക് മാർച്ച് നടത്താൻ വേണ്ടി മണാശ്ശേരി സ്വദേശി ലിജേഷ് ഉണ്ടാക്കിയ ജനകീയ കൂട്ടായ്മയും പ്രതികളെ സംരക്ഷിക്കാനായിരുന്നു എന്ന ആക്ഷേപം ഉയരുന്നുണ്ട്.

പ്രതികൾ വാർത്താസമ്മേളനം നടത്തി TVS ഷോറൂമിനെതിരെ വാർത്തകൾ സൃഷ്ടിച്ച് അറസ്സിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും SI പ്രതീപ്, ASI മുഹമ്മദ് ജദീർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതി സാഹസികമായാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് 5 പേർക്കെതിരെയും പോലീസ് കേസെടുത്തത്.

കൂട്ടു പ്രതികളായ 4 പേരുടെ അറസ്റ്റ് കൂടി ഉടനെയുണ്ടാവും.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാക്കും. 

പത്രസമ്മേളനം നടത്തിയ അൽത്താഫ് , ലിജേഷ് മണാശ്ശേരി തുടങ്ങിയവർ മുക്കം TVSൽ നിന്ന് വാഹനം വാങ്ങിയരല്ല എന്നത് പിന്നീടാണ് മനസ്സിലായത്. 

സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടിപടിയുമായി മുന്നോട്ട് പോവുകയാണെന്ന് മുക്കം TVS മാനേങ്മെൻ്റ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only