Mar 5, 2025

പൊട്ടൻകോട് മലയിൽ പുലിയെ കണ്ടതായി വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി


കോടഞ്ചേരി :
മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ ഇന്ന് രാവിലെ റബ്ബർ ടാപ്പിങ്ങിന് പോയ തൊഴിലാളികൾ പുലിയെ കണ്ടതായി വിവരമറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർഗ്രേഡ് സിനിൽ എ , അജീഷ് കെ. റ്റി,ബീറ്റ് ഫോറെസ്റ്റ് ഓഫീസർ, 
ശ്രീകാന്ത് പി ബി ആനക്കാം പോയിൽ സാറ്റലൈറ്റ് ആർ ആർ റ്റി എന്നിവരുടെ നേതൃത്വത്തിൽ പുലിയെ കണ്ട പ്രദേശത്ത് എത്തുകയും പ്രദേശവാസികളായ വിൻസന്റ് വടക്കേമുറിയിൽ, ബെന്നി പുളിക്കൽ, കൃഷ്ണൻ മാളിയേക്കൽ, അനൂജ് നാട്ടുനിലത്ത്, ജിനേഷ് കരിനാട്ട്, ടോമി പന്തലാടി, ബിനോയ് കറുകപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 നിരന്തരം പുലിയുടെ സാന്നിധ്യമുള്ള പ്രദേശത്ത് അടിയന്തരമായി ക്യാമറ സ്ഥാപിച്ച് കൂടുവെച്ച് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും സാധാരണക്കാരുടെ ആശങ്ക പരിഹരിക്കാൻ അധികൃതർ  നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ  ആവശ്യപ്പെട്ടു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only