Apr 18, 2025

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌


മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.
തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only