Apr 24, 2025

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി


തലപ്പുഴ: രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി. തലപ്പുഴ, 43-ാം മൈല്‍ എന്ന സ്ഥലത്ത് വെച്ച് 24.04.2025 തീയതി നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത്. ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഒാടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. 500, 200, 100 രൂപകളുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. കാര്‍ യാത്രികനായ തമിഴ്‌നാട്, തമ്മനയക്കന്‍പ്പട്ടി എസ്. ശങ്കരരാജ്(45)നെ കസ്റ്റഡിയിലെടുത്തു. പണം തലപ്പുഴ കാനറ ബാങ്കിലെത്തി പരിശോധിച്ച് എണ്ണിതിട്ടപ്പെടുത്തിയ ശേഷം മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പണത്തിന്റെ ഉറവിടത്തെപ്പറ്റി പോലീസ് അന്വേഷിച്ചുവരുകയാണ്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും. എസ്.ഐ. കെ.എം. സാബു, പ്രോബോഷന്‍ എസ്.ഐമാരായ മിഥുന്‍ അശോക്, കെ.പി. മന്‍സൂര്‍ സി.പി.ഒ സോഹന്‍ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only